തിരുവനന്തപുരം: ഹിജാബ് വിവാദം ഗൂഡാലോചനയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുസ്ലീം സ്ത്രീകളെ വീട്ടില്‍ ഒതുക്കാനാണ് ഹിജാബ് വാദം ഉയര്‍ത്തുന്നത്. പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചു മൂടിയിരുന്ന പഴയ അറേബ്യന്‍ മനസാണ് ഇന്നെല്ലാവർക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഹിജാബ് വാദം സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ പിന്നോട്ടടിപ്പിക്കും. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമര്‍ത്താനാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.