ഏറ്റവും പുതിയ ബജാജ് പൾസർ N250, F250 എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മോഡലുകള്‍ക്ക് യഥാക്രമം 1,117 രൂപയും 915 രൂപയും വില വർധിപ്പിച്ചിട്ടുണ്ട്. അതായത് ബജാജ് പൾസർ N250ന് 1,39,117 രൂപയും F250 ന് 1,40,915 രൂപയുമാണ് പുതിയ വില. പൾസർ 220 എഫിന്റെ പിൻഗാമിയായി കഴിഞ്ഞ വർഷമാണ് ബജാജ് പൾസർ 250 ഇരട്ടകളെ പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, പുതിയ പൾസർ 250 ഇരട്ടകൾക്ക് പുതിയ 24.5hp, 21.5Nm, 249.07cc, SOHC, എയർ, ഓയിൽ-കൂൾഡ് എഞ്ചിൻ എന്നിവ സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ഉള്ള 5-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇരട്ടകൾക്ക് ഒരു പുതിയ ട്യൂബുലാർ സ്റ്റീൽ ഫ്രെയിമും ലഭിക്കുന്നു. MRF റബ്ബറിൽ വരുന്ന ചക്രങ്ങൾ, ഓരോ അറ്റത്തും NS-നേക്കാൾ 0.5 കിലോ ഭാരം കുറവാണ്.