ദോഹ: ഇടുക്കി സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബാലഗ്രാം കരുണാപുരം സ്വദേശി ഹാഷിം അബ്ദുല്‍ ഹഖ് (35) ആണ് ദോഹയില്‍ മരിച്ചത്. അക്രോബാറ്റ് ലിമോസിന് കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അല്‍ ദാഇയില് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പിതാവ് – അബ്ദുല്‍ ഹഖ്. മാതാവ് – റൈഹാനത്ത്. രണ്ട് സഹോദരിമാരുണ്ട്. പൊലീസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്മാന് മെഹബൂബ് നാലകത്ത് വ്യക്തമാക്കി.