അമേരിക്ക : ഫെബ്രുവരി 16ന് യുക്രെയിനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതായി റിപ്പോർട്ടുകൾ. യു.എസിലെ വിർജീനിയ ആസ്ഥാനമായ ഒരു മാധ്യമമാണ് വാർത്ത റിപ്പോർട്ട് പുറത്തുവിട്ടത്. യു.കെ, ജർമ്മനി, ഇറ്റലി, കാനഡ, പോളണ്ട്, ഫ്രാൻസ്, നാറ്റോ സെക്രട്ടറി ജനറൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണത്രെ ബൈഡൻ ഇക്കാര്യം സൂചിപ്പിച്ചത്.മിസൈൽ ആക്രമണങ്ങളും സൈബർ ആക്രമണങ്ങളും യുക്രെയിന് നേരെയുള്ള അധിനിവേശത്തിന് മുന്നേ റഷ്യ ആരംഭിച്ചേക്കാമെന്നും ബൈഡൻ സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയിന് നേരെ സൈബർ ആക്രമണങ്ങൾ അടുത്തിടെയായി വർധിച്ചിട്ടുണ്ട്.