ലക്നോ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ സമാജ് വാദി പാർട്ടി ഓഫീസിന് മുമ്പിൽ പണം വിതരണം ചെയ്ത സംഭവത്തിൽ കേസെടുത്തു. ഹന്ദിയ നിയോജക മണ്ഡലത്തിൽ ലാലാ ബസാറിലാണ് സംഭവം. ബസാറിലെ എസ് പി ഓഫീസിന് മുമ്പിലാണ് പരസ്യമായി പണം വിതരണം ചെയ്തത്.
പണം വിതരണം ചെയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എതിർപാർട്ടികൾ നൽകിയ പരാതിയിലാണ് സമാജ് വാദി പാർട്ടിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്. പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ബിജെപിയാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.
ഓഫീസിന്റെ മുകളിൽ നിന്ന് പടികളിലൂടെ വരിയായി ഇറങ്ങി വരുന്നവർക്ക് പാർട്ടി പ്രവർത്തകർ പണം നൽകുകയായിരുന്നു. അതേസമയം പണത്തിന്റെ പിൻബലത്തിൽ പൗരന്മാരെ സ്വാധീനിക്കാൻ ആഗ്രഹിക്കുന്ന മാഫിയകളുടെ പാർട്ടിയാണ് എസ് പിയെന്ന് ബിജെപി നേതാവ് രാകേഷ് ത്രിപാഠി ആരോപിച്ചു. ഏഴ് ഘട്ടങ്ങളിൽ നടക്കുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരി 10ന് പൂർത്തിയായിരുന്നു. ഉത്തപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയും സമാജ് വാദി പാർട്ടിയും തമ്മിലാണ് പോരാട്ടം. മാർച്ച് പത്തിനാണ് ഫലപ്രാഖ്യപനം.
किराए की भीड़ पर सरकार बनाने का मुंगेरीलाल का सपना देखते @yadavakhilesh और @jayantrld की पोल खोलता यह वीडियो ।। #योगी_जी_फिर_आएंगे #आएगी_बीजेपी_ही pic.twitter.com/EBLNncgjIM
— ROHIT CHAHAL (@rohit_chahal) February 11, 2022