ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. സ്ട്രീമിംഗ് തീയതി വൈകാതെ പ്രഖ്യാപിക്കും. ചിത്രം ഒടിടി വഴി പ്രദർശനത്തിനെത്തുമെന്ന് ഉണ്ണി തന്നെയാണ് അറിയിച്ചത്.
ഇന്ത്യയ്ക്ക് പുറത്തുള്ള പല ആളുകളും സിനിമ കാണാൻ ആഗ്രഹിച്ചിരിക്കുകയാണെന്നും ഇതേക്കുറിച്ചറിയാൻ നിരന്തരം മെസേജ് അയച്ചുകൊണ്ടിരിക്കുന്നവർക്കുള്ള സന്തോഷവാർത്തയാണ് ഇതെന്നും ഉണ്ണി പറഞ്ഞു. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രമാണ് ‘മേപ്പടിയാന്’. ജനുവരി 14നാണ് ചിത്രം തിയറ്ററുകൾ പ്രദർശനത്തിന് എത്തിയത്.
കോവിഡ് സാഹചര്യത്തിലും ചിത്രത്തിന് വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. അഞ്ജു കുര്യന് നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്ദ്ദനന്, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2F487071436120390&show_text=true&width=500