എന്തു ഭക്ഷണം കഴിച്ചാലും ഉടൻ വയറിനു പ്രശ്നം ഉണ്ടാകുക, അൽപം ഭക്ഷണം കഴിക്കുമ്പോഴേ വയർ നിറഞ്ഞതായി തോന്നുക, വയർ എരിച്ചിൽ, വേദന…ഇങ്ങനെ ദഹനസംബന്ധിയായ പ്രശ്നങ്ങളിൽപെട്ട് നട്ടംതിരിയുകയാണ് നമ്മളിൽ പലരും. തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കാം. ഇതിന് പരിഹാരമായി പതിവായി മരുന്നുകൾ കഴിക്കുന്നത് മറ്റ് സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും.
ജീവിതശൈലികൊണ്ടു തന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം. ദഹനത്തിന്റെ ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. കാരണം, പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനവ്യവസ്ഥയിലൂടെ ഭക്ഷണവും മാലിന്യങ്ങളും നീക്കാനും ജലാംശം ഉറപ്പാക്കാനും ദ്രാവകങ്ങൾ സഹായിക്കുന്നു.
ഹെർബൽ ടീ, ജ്യൂസുകൾ തുടങ്ങിയ വിവിധ പാനീയങ്ങൾ ശരീരത്തിൽ ദഹനത്തിന് ആരോഗ്യപരമായ ആഘാതം ഉണ്ടാക്കുമെന്നത് ശരിയാണെങ്കിലും, അവ വെള്ളത്തിന് പകരമായി ഉപയോഗിക്കരുത്. കൂടാതെ, മധുരമുള്ള പാനീയങ്ങളുടെ അമിതമായ ഉപഭോഗം ഒഴിവാക്കണം, കാരണം അവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.