മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പർവ’ത്തിൻ്റെ ടീസർ പുറത്തിറങ്ങി. പ്രഖ്യാപന സമയം മുതൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളാലും അത്യുഗൻ ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ഒരു മിനിറ്റ് പത്തൊൻപത് സെക്കൻഡ് ദൈർഘ്യമുളള ടീസർ.
ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ അണിയറ ജോലികൾ പൂർത്തിയായി. അമൽ നീരദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സംവിധായകൻ തന്നെയാണു ചിത്രം നിർമിക്കുന്നത്.
നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങി വൻ താരനിരയാണു ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം മാർച്ച് 3ന് തിയറ്ററുകളിലെത്തും.