ജമ്മു കശ്മീരിൽ ഇന്ത്യ വൻ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്നും നിരപരാധികളായ സാധാരണക്കാർ ഹിന്ദുത്വ ചിന്താഗതിയുടെ അടിച്ചമർത്തൽ നേരിടുന്നുണ്ടെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. നിയമവിരുദ്ധമായി ഇന്ത്യ അധീനപ്പെടുത്തിയെന്ന് പാകിസ്ഥാൻ ആരോപിക്കുന്ന പ്രദേശത്താണ് മനുഷ്യാവകാശ ലംഘനമെന്നാണ് പാക് വിദേശകാര്യ മന്ത്രിയുടെ ആരോപണം.
അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സ്വയം നിർണ്ണയാവകാശത്തിനായുള്ള കശ്മീരികളുടെ ന്യായമായ പോരാട്ടത്തിന് പിന്തുണ അർപ്പിക്കാൻ ഇസ്ലമാബാദിൽ നടന്ന കലാപ്രദർശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യയെ ഹിന്ദുത്വ ചിന്താഗതി മറികടക്കുകയാണെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഇത് പ്രാദേശിക സമാധാനത്തിനും ഐക്യത്തിനും അപകടകരമാണ്.
ഇന്ത്യൻ സംസ്ഥാനമായ കർണാടകയിൽ അടുത്തിടെ ഒരു മുസ്ലീം പെൺകുട്ടിയെ ഉപദ്രവിച്ച സംഭവത്തെക്കുറിച്ച് സംസാരിച്ച വിദേശകാര്യ മന്ത്രി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലീങ്ങൾ ഏറ്റവും മോശമായ തരത്തിലുള്ള വിവേചനം നേരിടുന്നുണ്ടെന്ന് പറഞ്ഞു.
ഹിന്ദുത്വ ചിന്താഗതിക്ക് കീഴിൽ മനുഷ്യരാശി കഷ്ടപ്പെടുകയാണെന്നും കർണാടക പോലുള്ള സംഭവങ്ങൾ ലോക സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരികളുടെ സ്വയം നിർണ്ണയാവകാശം നേടിയെടുക്കാനുള്ള പോരാട്ടം വിജയിക്കുമെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഉഭയകക്ഷി താൽപ്പര്യമുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിയും ചർച്ച ചെയ്യുമെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ റഷ്യ സുപ്രധാനവും ക്രിയാത്മകവുമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, മേഖലയിൽ സമാധാനമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ ഇന്ത്യ വൻ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നു, ഇന്ത്യയിൽ മുസ്ലിങ്ങൾ വിവേചനം നേരിടുന്നു; ആരോപണവമായി പാകിസ്ഥാൻ