ബംഗളൂരു: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനെ പൊന്നും വിലയ്ക്ക് മുംബൈ ഇന്ത്യൻസ് നിലനിർത്തി. 15.25 കോടിയാണ് താരത്തിനായി മുംബൈ ടീം മുടക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളും കിഷന് വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും മുംബൈ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.
ഇന്ന് നടന്ന താരലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമായി ഇതോടെ ഇഷാൻ കിഷൻ മാറി. 6.75 കോടി മുടക്കി ചെന്നൈ സൂപ്പർ കിംഗ് അമ്പാട്ടി റായിഡുവിനെ നിലനിർത്തി. 6.50 കോടി നൽകി ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെ ഡൽഹി ക്യാപിറ്റൽസ് ടീമിൽ എത്തിച്ചു.
ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയ്ക്കായും വാശിയേറിയ വിളിയുണ്ടായി. 8.25 കോടിക്ക് ലക്നോ സൂപ്പർ ജയന്റാണ് ക്രുനാലിനെ സ്വന്തമാക്കിയത്. വാഷിംഗ്ടണ്‍ സുന്ദറിന് 8.75 കോടി രൂപയാണ് ലേലത്തിൽ ലഭിച്ചിരിക്കുന്നത്.