ആലപ്പുഴ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളില്‍ നടക്കും. മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 15 ,16 തീയതികളില്‍ ജില്ലാ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. 16 ഏരിയകളില്‍ തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും 44 ജില്ലാ കമ്മിറ്റി അംഗങ്ങളും അടക്കം 224 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജനുവരി 28 മുതല്‍ 30 വരെയായിരുന്നു ആലപ്പുഴ ജില്ലാസമ്മേളനം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത് .എന്നാല്‍ കോവിഡിന്റെ മൂന്നാം തരംഗം ശക്തമായതോടെ സമ്മേളനം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിനിടയിലും കാസര്‍കോട്, തൃശൂര്‍ സമ്മേളനങ്ങള്‍ നടത്തിയത് വലിയ വിമര്‍ശനത്തിടയാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ആലപ്പുഴ സമ്മേളനം മാറ്റിവെച്ചത്
സമ്മേളനത്തോടനുബന്ധിച്ച് നടത്താനിരുന്ന മറ്റു പരിപാടികളെല്ലാം റദ്ദാക്കി. പൊതുസമ്മേളനവും റാലിയും ഉണ്ടാകില്ല. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സമ്മേളനം തിരഞ്ഞെടുക്കും. 12 അംഗ ജില്ലാ സെക്രട്ടേറിയറ്റും രൂപീകരിക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം ഇത്തവണ 12 ആയി വര്‍ദ്ധിപ്പിക്കും.നിലവില്‍ 11 അംഗ ജില്ലാ സെക്രട്ടറിയേറ്റ് ആണ് ആലപ്പുഴയില്‍ ഉണ്ടായിരുന്നത്.

















