റിയാദ്: സൗദിയിൽ കൊവിഡ് ഭീതി കുറയുന്നു. പുതിയ രോഗികള്‍ 3,000ല്‍ താഴെയായി. പുതുതായി 2,866 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 3,379 പേര് രോഗമുക്തിയും നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,22,002 ഉം രോഗമുക്തരുടെ എണ്ണം 6,81,711 ഉം ആയിട്ടുണ്ട്.
മൂന്ന് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,965 ആയി. നിലവില്‍ 31,326 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 1,052 പേര് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.41 ശതമാനവും മരണനിരക്ക് 1.24 ശതമാനവുമാണ്.