തിരുവനന്തപുരം അമ്പലമുക്കിൽ നടന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ . തമിഴ്നാട് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്‍ചയാണ് നെടുമങ്ങാട് സ്വദേശി വിനീത കുത്തേറ്റു മരിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത് . പ്രതി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണ്.
നേരത്തെ യുവതികൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ കടയിൽ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതിനൊന്നു മണിയോടെ കടയിൽ എത്തിയ പ്രതി 20 മിനുട്ടിന് ശേഷമാണ് പുറത്തു വന്നത്. ഫെബ്രുവരി ആറ് ഞായറാഴ്ചയാണ് വിനീത കൊല്ലപ്പെടുന്നത്.

















