അന്താരാഷ്ട്ര ബാല്യകാല അർബുദ ദിനാചരണം; ലോഗോ പ്രകാശനം

പത്തനാപുരം: ജീവനം കാൻസർ സൊസൈറ്റി നടത്തുന്ന അന്താരാഷ്ട്ര ബാല്യകാല അർബുദ ദിനാചരണം  കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ചെയ്തു.  ജീവനം പ്രസിഡന്‍റ് പി ജി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജു തുണ്ടിൽ, എ എം ആർ  നസീർ, ജോജി മാത്യു ജോർജ്, ബിന്ദു ലാൽ, ആർ.സുഭാഷ്, ഷിനുകുമാർ ജഹാംഗീർ, ഷാജഹാൻ എന്നിവർ സംസാരിച്ചു.