ദോഹ: കൊവിഡ് കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമില്ല. എന്നാല്‍ മാര്‍ക്കറ്റുകള്‍, ഏതെങ്കിലും പ്രദര്‍ശനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
അതുപോലെ സ്കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലും മാസ്ക് ധരിക്കണം. ഏറെ പേരുമായി അടുത്തിടപഴകേണ്ടതും ബന്ധം പുലര്‍ത്തേണ്ടതുമായ ജീവനക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കൊവിഡുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള മറ്റ് നിയന്ത്രങ്ങള്‍ അതേപടി തുടരാനും ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഖത്തറില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഒമിക്രോണ്‍ ഒരു ഘട്ടത്തില്‍ പ്രശ്നമുണ്ടാക്കുമെന്ന് തോന്നിച്ചെങ്കിലും അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് എളുപ്പത്തില്‍ നിയന്ത്രണവിധേയമാക്കുകയായിരുന്നു.