പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം. ജംഷഡ്പുർ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്.
ഒപ്പത്തിനൊപ്പം നിന്ന കളിയില്‍ ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ വഴങ്ങിയ പെനല്‍റ്റിയാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ഗ്രെഗ് സ്റ്റുവര്‍ട്ടാണ് പെനല്‍റ്റിയിലൂടെ രണ്ട് ഗോളും നേടിയത്. ഒരെണ്ണം ഡാനിയേല്‍ ചുക്ക്വുവും.
ഇന്ന് ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. 45-ാം മിനിറ്റിലും 48-ാം മിനിറ്റിലും ലഭിച്ച പെനാൽറ്റികൾ ഗ്രെഗ് സ്റ്റുവർട്ട് ലക്ഷ്യം കണ്ടത്തോടെ കൊന്പൻമാരുടെ പോരാട്ടത്തിന്റെ വീര്യം ഇടിഞ്ഞു.53-ാം മിനിറ്റിൽ ചിമ ഗോള്‍ നേടി.
ജയത്തോടെ ജംഷഡ്പുർ 25 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 23 പോയിന്റുള്ള കേരളം അഞ്ചാം സ്ഥാനത്തേയ്ക്ക് താഴ്ന്നു. 14ന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.