ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബെല്‍ജിയം. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ബ്രസീലും ഫ്രാന്സസുമാണ്.
അതേസമയം, ഇംഗ്ലണ്ടിനെ മറികടന്ന് കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീന നാലാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉള്‍പ്പെടെ പരാജയമറിയാതെ 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതാണ് അര്‍ജന്റീനയ്ക്ക് നേട്ടമായത്.
ഇംഗ്ലണ്ട്, ഇറ്റലി, സ്പെയ്ന്‍, പോര്‍ച്ചുഗല്‍, ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, ജര്‍മനി എന്നിവരാണ് അഞ്ചു മുതല്‍ പതിനൊന്ന് വരെ സ്ഥാനങ്ങളില്‍. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തോടെ നൈജീരിയ നാലു സ്ഥാനം മെച്ചപ്പെടുത്തി 32-ാം റാങ്കിലെത്തി. ആഫ്രിക്കയില്‍ നിന്ന് സെനഗലും മൊറോക്കോയുമാണ് നൈജീരിയയെക്കാള് മുന്നിലുള്ള ടീമുകള്‍.
21-ാം റാങ്ക് നിലനിര്‍ത്തിയ ഇറാനാണ് ഏഷ്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ടീം. ഇന്ത്യ 104-ാം സ്ഥാനം നിലനിര്‍ത്തി.