പാലക്കാട്: ബസ് തട്ടി യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തത്.
ഫെബ്രുവരി ഏഴിന് പാലക്കാട്ട്നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ ബസ് തട്ടി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഔസേപ്പിനെ സസ്പെൻഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡില്‍ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുകയും ചെയ്തവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അനുമാനത്തെ തുടര്‍ന്നാണ് നടപടി.

















