പാലക്കാട്: യുവാവിനെ വനത്തിൽ കാണാതായി. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ യുവാവിനെയാണ് കാണാതായിരിക്കുന്നത്. കുടുംബത്തിന്‍റെ പരാതിയെത്തുടർന്നു വനം ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു.
പാലക്കാട് കാഞ്ഞിരപ്പുഴ വനത്തിലാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രസാദിനെ കാണാതായത്. അച്ഛനും അമ്മയ്ക്കും അയൽവാസിക്കുമൊപ്പമാണ് വനവിഭവങ്ങൾ ശേഖരിക്കാനാണ് പാന്പൻപാറ സ്വദേശി പ്രസാദ് കാടിനുള്ളിലേക്കു പോയത്. എന്നാൽ, മറ്റുള്ളവരൊക്കെ മടങ്ങിവന്നിട്ടും പ്രസാദ് തിരിച്ചെത്താതെ വന്നതോടെയാണ് കുടുംബം പരാതി നൽകിയത്. ഇന്നലെ ഉച്ചമുതലാണ് യുവാവിനെ കാണാതായത്.

















