തിരുവനന്തപുരം: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ‘പ്രിയപ്പെട്ട യുപി, കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ. മധ്യാകല മതഭ്രാന്ത് വിട്ട് ബഹുസ്വരത, ഐക്യം, സമത്വവികസനം എന്നിവ തിരഞ്ഞെടുക്കൂ.
കേരളീയരും ബംഗാളികളും കശ്മീരികളും എല്ലാം അഭിമാനമുള്ള ഇന്ത്യക്കാരാണ്. ‘വിഡി സതീശന്‍ ട്വീറ്റില്‍ കുറിച്ചു. ഉത്തര്‍ പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആകാതിരിക്കാന്‍ ബിജെപിക്കു വോട്ടു ചെയ്യണം എന്നായിരുന്നു യോഗി ആദിത്യനാഥ് ഉയർത്തിയ പരാമർശം.

















