പ്ലസ് ടുവിനുശേഷം 3-വർഷ ബിഎസ്സി – ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ ‘എൻസിഎച്ച്എം–ജെഇഇ’ക്ക് മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
nchmjee.nta.nic.in. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ മേയ് 28നു രാവിലെ 10 മുതൽ മൂന്നൂ മണിക്കൂർ.
സ്വകാര്യമേഖലയിലെ 29 ഉൾപ്പെടെ, ദേശീയതലത്തിലെ 78 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇതുവഴിയാണു പ്രവേശനം.