അഹമ്മദാബാദ്: ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പര ജയമാണ് വിന്‍ഡിസിന് എതിരെ രോഹിത് നേടിയത്. രോഹിത്തിൻ്റെ ക്യാപ്റ്റന്‍സി ക്രിക്കറ്റ് ലോകത്ത് സംസാര വിഷയമാവുമ്പോള്‍ രണ്ടാം ഏകദിനത്തിലെ രസകരമായ സംഭവത്തിൻ്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
45-ആമത്തെ ഓവറിൽ ഫീൽഡിങ്ങിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കവേ രോഹിത് ശർമ സ്പിന്നർ യുസ്വേന്ദ്ര ചാഹലിനോട് ചൂടാകുന്നതാണ് രംഗം. വാഷിങ്ടൺ സുന്ദർ പന്തെറിയാനെത്തിയപ്പോഴായിരുന്നു സംഭവം. കളത്തിൽ എന്തുകൊണ്ടാണ് നന്നായി ഓടാത്തതെന്ന് ചഹലിനോട് ചോദിച്ച രോഹിത്, താരത്തെ ലോങ് ഓഫിൽ ഫീൽഡ് ചെയ്യാൻ അയക്കുകയും ചെയ്തു. ‘നിനക്കെന്താണ് പറ്റിയത്… ശരിക്ക് ഓടാത്തതെന്തുകൊണ്ടാണ്.. ദാ അവിടേക്ക് ഓട്…’ കലിപ്പ് മോഡിൽ നായകൻ ചാഹലിനോട് പറഞ്ഞത് സ്റ്റംപ് മൈക്കിൽ പതിയുകയായിരുന്നു.
അതേസമയം, ഏകദിനത്തിൽ നൂറ് വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചാഹൽ. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലായിരുന്നു താരം നേട്ടം പൂർത്തിയാക്കിയത്. മത്സരത്തിൽ 9.5 ഓവറില്‍ 49 റണ്‍ വഴങ്ങി ചാഹല്‍ നാലുവിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ ഏകദിനത്തിലെ വിക്കറ്റ് സമ്പാദ്യം 103 ആയി ഉയരുകയും ചെയ്തു.
— Russell Muscle (@45_Anonymous_18) February 9, 2022