പാലക്കാട്: തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ബാബു. നന്നായി ഉറങ്ങി. ഇപ്പോൾ മറ്റ് ആരോഗ്യ പ്രശ്നം ഒന്നുമില്ല. സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും ബാബു പറഞ്ഞു. ആശുപത്രി അധികൃതർ സംസാരിക്കുന്ന ദൃശ്യങ്ങളിലാണ് ബാബു ഇക്കാര്യങ്ങൾ സംസാരിച്ചിരിക്കുന്നത് .
ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാൻ എത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു ഉമ്മയോട് തുറന്നു സമ്മതിച്ചു.

















