പ്രമുഖ ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മാരുതിയിൽ നിന്നുള്ള ഇടത്തരം സെഡാനായ മാരുതി സുസുക്കി സിയാസിന് നാല് പുതിയ എക്സ്റ്റീരിയർ പെയിന്റ് സ്‍കീമുകൾ ലഭിച്ചു. ഇപ്പോൾ, 2022 മാരുതി സിയാസ് മോഡൽ ലൈനപ്പ് സാധാരണ പ്രൈം ഡിഗ്നിറ്റി ബ്രൗൺ, മിഡ്‌നൈറ്റ് ബ്ലാക്ക്, പേൾ ആർട്ടിക് വൈറ്റ് ഷേഡുകൾക്കൊപ്പം പുതിയ ഒപ്പുലന്റ് റെഡ്, സെലസ്റ്റിയൽ ബ്ലൂ, ഗ്രാൻഡ്യൂർ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ നിറങ്ങളിൽ വരുന്നു. നെക്‌സ ബ്ലൂ, സാംഗ്രിയ റെഡ്, മാഗ്മ ഗ്രേ എന്നീ മൂന്ന് കളർ ഓപ്‌ഷനുകൾ കമ്പനി നീക്കം ചെയ്‍തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു .
സെഡാനിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്‍മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ലെതർ സീറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, 16 ഇഞ്ച് അലോയ്കൾ എന്നിവ ഉയർന്ന ട്രിമ്മുകൾക്കായി നീക്കിവച്ചിരിക്കുന്നു. ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്, ക്യാമറ ഡിസ്‌പ്ലേയുള്ള റിയർ വ്യൂ മിറർ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയും ഇതിൽ ഉണ്ട്.