ദുബായ്: കോവിഡ് രോഗ വ്യാപനം തുടങ്ങിയ ശേഷം ഇതുവരെ ഒരു ലക്ഷം രോഗികൾക്ക് സേവനം നൽകിയതായി റോഡ് ട്രാസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി പ്രദേശിക ആരോഗ്യ അതോറിറ്റിയുമായി സഹകരിച്ചാണ് സേവനം നൽകി വരുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമാണ് സേവനം ലഭ്യമാക്കിയത്.
ദുബായ് ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം ഇതുവരെ ഒരു ലക്ഷം കൊറോണ രോഗികൾക്കാണ് ആർടിഎ സേവനം നൽകിയത്. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശിക ഓരോഗ്യ അതോറിറ്റിയുമായി സഹകരിച്ചാണ് ആർടിഎ സേവനങ്ങൾ ലഭ്യമാക്കുന്നത്. രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം ടാക്സികൾ അണുവിമുക്തമാക്കുന്ന തടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങളും ആർടിഎ യുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നുണ്ട്.