തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും വർധിച്ചു. ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായി.
22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണ്ണവില. ഇതോടെ ഒരു പവൻ സ്വർണ്ണവിലയും വർധിച്ചിട്ടുണ്ട്. 36440 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വില. ഇന്ന് 36640 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണനം. 18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണത്തിന്റെ വില വർധിച്ചു. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 3765 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 3785 രൂപയായാണ് വർധിച്ചിരിക്കുന്നത്.