കൊച്ചി: ലോകായുക്ത ഓർഡിനൻസിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും. കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും പൊതു പ്രവർത്തകുമാനായ ആർഎസ് ശശി കുമാർ നൽകിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ഏതിർ കക്ഷികളാക്കിയുള്ള തന്റെ പരാതി ലോകായുക്തയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ തിരക്കിട്ട് ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തതെന്നും ഹർജിയിൽ പറയുന്നു.

















