തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച്ച മുതല്‍ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 വരെ നീണ്ടു നില്‍ക്കുന്നതാണ് കര്‍മ്മ പദ്ധതി. 1557 പദ്ധതികള്‍ മെയ് 20നകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സുപ്രധാനമായ മൂന്നു മേഖലകളില്‍ സമഗ്രപദ്ധതികളാണ് നടപ്പാക്കുക. ഇതിനായി 17183 കോടി രൂപ വകയിരുത്തി. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും. തൊഴിലവസരങ്ങള്‍ അധികവും നിര്‍മാണ മേഖലയിലാകും.
കെ-ഫോണ്‍ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. 30,000 സര്‍ക്കാര്‍ ഓഫിസുകളിലും കെഫോണ്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പുതിയ പദ്ധതികൾ
*രണ്ടാം നൂറ് ദിന പരിപ്പാടിയിൽ 1557 പദ്ധതികൾ
*464714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും
*ഉന്നത നിലവാരത്തിൽ ഉള്ള 53 സ്കൂളുകൾ നാടിനു സമർപ്പിക്കും
*അതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ട് വരും
*ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമ്മിക്കും
*സംസ്ഥാനത് ആകെ വാതിൽപ്പടി സംവിധാനം കൊണ്ട് വരും
*എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ
*15000 പേർക്ക് പട്ടയം നൽകും
*ഭൂമിയിൽ ഡിജിറ്റൽ സർവേ തുടങ്ങും
*ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10000 ഹെക്റ്ററിൽ ജൈവ കൃഷി തുടങ്ങും
*23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും
*കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമ്മാണം തുടങ്ങും
*കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും
*ഇടുക്കിയിൽ എയർ സ്ട്രിപ്പ് ഉത്ഘാടനം ചെയ്യും
*1500 റോഡുകളുടെ ഉദ്ഘാടനം നടത്തും
*ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും
*മത്സ്യ തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം നൽകും
*കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യും
കൂടാതെ മലമ്പുഴയിലെ ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സേനക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

















