അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വൻ ബാറ്റിംഗ് തകര്‍ച്ച. 19 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യക്ക് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. 63 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡിലുള്ളത്.
ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒഡെയ്ന്‍ സ്മിത്താണ് ഇന്ത്യയെ തകര്‍ത്തത്. കെ എല്‍ രാഹുല്‍ (4), സൂര്യകുമാര്‍ യാദവ് (15) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു.