ബഹ്റൈൻ: വിദേശികൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ നൽകുന്നത് ലക്ഷ്യം ഇടുന്ന ഗോൾഡൻ റെസിഡൻസി വിസ പദ്ധതിആരംഭിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെക്കുന്ന യോഗ്യതകൾ പാലിക്കുന്ന വിദേശികൾക്ക് (നിലവിൽ റെസിഡൻസി വിസകൾ ഉള്ളവർക്കും, ഇല്ലാത്തവർക്കും ബാധകം) ഓൺലൈനിലൂടെ ഇതിനായി അപേക്ഷിക്കുന്നതിനും, കാലതാമസം കൂടാതെ തന്നെ ഇതിന്റെ തുടർനടപടികൾ നേടുന്നതിനും ഈ പദ്ധതി അവസരം ഒരുക്കുന്നു .
രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് ബഹ്റൈൻ ഈ പദ്ധതിക്ക് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ഫെബ്രുവരി 7-ന് രാത്രി അൽ ഖുതെയ്ബിയയിലെ ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.