2022 ജനുവരിയിലെ പ്രതിഷേധങ്ങളിലും അക്രമങ്ങളിലും ഉണ്ടായ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള ആഭ്യന്തര അന്വേഷണ ശ്രമങ്ങളിൽ ചേരാൻ കസാക്കിസ്ഥാൻ സർക്കാർ അന്താരാഷ്ട്ര വിദഗ്ധരെ ക്ഷണിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്. കസാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഖ്താർ തിലുബെർദിയും ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെന്നത്ത് റോത്തും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് പ്രസ്താവന നടത്തിയത്.
“ജനുവരിയിലെ സംഭവങ്ങൾ പരിശോധിക്കാൻ കസാക്കിസ്ഥാൻ അന്വേഷണങ്ങളും കമ്മീഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാൽ ഉത്തരവാദിത്തമോ നീതിയോ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട അത്തരം ശ്രമങ്ങളുടെ നീണ്ട ചരിത്രമാണ് സർക്കാരിനുള്ളത്,” റോത്ത് പറഞ്ഞു. “അന്താരാഷ്ട്ര വിദഗ്ധർ ദേശീയ അന്വേഷകരോടൊപ്പം ചേരുന്ന ഒരു ഹൈബ്രിഡ് അന്വേഷണം, ഈ പുതിയ അന്വേഷണ ശ്രമങ്ങൾക്ക് കൂടുതൽ വിജയകരമാകാനുള്ള മികച്ച അവസരം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യ മന്ത്രി ടിലുബെർദിയുമായുള്ള സംഭാഷണത്തിനിടെയാണ് റോത്ത് ഇക്കാര്യം ഉന്നയിച്ചത്. കസാക്കിസ്ഥാൻ അധികൃതരുടെ കണക്കനുസരിച്ച്, സുരക്ഷാ സേനയുടെ വെടിവെപ്പിലും അൽമാട്ടിയിലും മറ്റിടങ്ങളിലും നടന്ന അക്രമങ്ങളിലും ജനുവരി ആദ്യം കുറഞ്ഞത് 225 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 19 സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടുന്നു. ആയിരക്കണക്കിന് ആളുകൾ തടവിലായി. ഹ്യൂമൻ റൈറ്റ്സ് വാച്ചും മറ്റ് ഗ്രൂപ്പുകളും ഡസൻ കണക്കിന് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകപക്ഷീയമായി തടങ്കലിൽ വയ്ക്കൽ, മോശമായി പെരുമാറൽ, തടങ്കലിൽ വെച്ച് പീഡിപ്പിക്കൽ, അഭിഭാഷകർക്ക് പ്രവേശനമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കേസ് രേഖപ്പെടുത്തിയിട്ടുള്ളത്.
മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ മിഷേൽ ബാഷെലെറ്റ്, നിരവധി യുഎൻ മനുഷ്യാവകാശ വിദഗ്ധർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ പ്രതിനിധി എന്നിവർ ജനുവരിയിലെ സംഭവങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഹൈബ്രിഡ് ദേശീയ-അന്തർദേശീയ അന്വേഷണമാണ് സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം, ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.
ഇത്തരമൊരു വസ്തുതാ അന്വേഷണം എല്ലാ വിഭാഗം ആളുകൾ ഉള്ളതും യഥാർത്ഥമായ സ്വതന്ത്രവും സുതാര്യവുമായിരിക്കണം. കൂടാതെ സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് കൂടി ലഭ്യമാകുന്ന താരത്തിലായിരിക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.
ജനുവരി 4 മുതൽ 6 വരെ അൽമാട്ടിയിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മരണങ്ങൾ ഉണ്ടാകിനിടയായ സാഹചര്യങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾക്ക് പിന്നിലെ പോലീസ് സേനയുടെയോ മറ്റുള്ളവരുടെയോ ഉത്തരവാദിത്തം, പീഡനത്തിന്റെയും മറ്റ് ദുരുപയോഗങ്ങളുടെയും ആരോപണങ്ങൾ എന്നിവ പരിശോധിക്കാൻ അനുവദിക്കണം. അന്വേഷണത്തിന്റെ നിഗമനങ്ങൾ സ്വീകരിക്കുന്നതിനും പരിഗണിക്കുന്നതിനും, ലംഘനങ്ങൾക്ക് പ്രതിവിധി നൽകുന്നതിനും, ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനും കസാക്കിസ്ഥാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര ഉദ്യോഗസ്ഥർക്ക് സുസ്ഥിരവും അർപ്പണബോധവുമുള്ള ദീർഘകാല പ്രതിബദ്ധതയുണ്ടാക്കാൻ കഴിയുന്നത് പ്രധാനമാണ് എന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.
ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ-ഓപ്പറേഷൻ ഇൻ യൂറോപ്പ് (OSCE), യുഎൻ മനുഷ്യാവകാശ കൗൺസിൽ എന്നിവ അന്വേഷണത്തിന് പിന്തുണ നൽകുകയും വിദഗ്ധരുടെയും സാധ്യമായ ഉറവിടങ്ങളാണെന്ന് റോത്ത് സർക്കാരിനോട് നിർദ്ദേശിച്ചു.
2011-ൽ Zanaozen-ൽ നടന്ന കൊലപാതകങ്ങളും തുടർന്നുള്ള വിചാരണകളും ശിക്ഷാവിധികളും ഉൾപ്പെടെ, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഫലപ്രദമായ അന്വേഷണങ്ങൾ നടത്തുന്നതിനോ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനോ പല അവസരങ്ങളിലും കസാക്കിസ്ഥാന്റെ പരാജയം ഹ്യൂമൻ റൈറ്റ്സ് വാച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരിയിലെ സംഭവങ്ങളെക്കുറിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് രണ്ട് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. കസാഖ് സുരക്ഷാ സേന കുറഞ്ഞത് നാല് തവണയെങ്കിലും അമിതമായ ബലപ്രയോഗം നടത്തിയതായി ഇതിലെ രേഖകൾ പറയുന്നു. കസാഖ് സുരക്ഷാ സേന സമാധാനപരമായ പ്രതിഷേധക്കാരെയും മറ്റുള്ളവരെയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും ചില തടവുകാരോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഫലപ്രദമായ അന്വേഷണം നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ, OSCE അംഗങ്ങൾ മോസ്കോ മെക്കാനിസം, OSCE അന്വേഷണ നടപടിക്രമം ആവശ്യപ്പെടണമെന്നും യുഎൻ മനുഷ്യാവകാശ കൗൺസിൽ അംഗങ്ങൾ അവരുടെ അടുത്ത സെഷനിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.