എറണാകുളം; കളമശേരിയിൽ വന്‍ തീപ്പിടിത്തം. സുഗന്ധ വ്യഞ്ജനങ്ങളുടെ കമ്പനിക്കാണ് തീ പിടിച്ചത്. ആറു ഫയർഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് എന്ന കമ്പനിക്കാണ് തീ പിടിച്ചത്.
പുലര്‍ച്ചെ 5.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുന്നത്. വന്‍ നാശനഷ്ടങ്ങളുണ്ടായതാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അണയ്ക്കാന്‍ ശ്രമിക്കുമ്പോഴും തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

















