മസ്കത്ത്: ഒമാനില്‍ കാറിന്റെ ഡ്രൈവിങ് സീറ്റിനടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. യുവാവിന്റെ കൈവശമുണ്ടായിരുന്നത് ഹാഷിഷാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
എംപ്റ്റി ക്വാര്‍ട്ടര്‍ കസ്റ്റംസാണ് ഇയാളെ പിടികൂടിയത്. പ്രത്യേക രീതിയില്‍ റോളുകളാക്കിയാണ് ഇവ വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.