ബംബോലിം: ഐഎസ്എലില്‍ ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു എടികെയുടെ ജയം.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു അടിയും തിരിച്ചടിയും. ലിസ്റ്റൺ കൊളോക്കോയിലൂടെ (56) എടികെയാണ് ആദ്യം ലീഡ് എടുത്തത്. മൻവീർ സിംഗ് മൂന്നു മിനിറ്റുകൾക്കുള്ളിൽ ലീഡ് രണ്ടായി ഉയർത്തി.
67 ാം മിനിറ്റിൽ ജോയെൽ ചിയാൻസ് ഒരു ഗോൾ മടക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.
തോറ്റെങ്കിലും 15 മത്സരങ്ങളില്‍ നിന്ന് 26 പോയന്റുമായി ഹൈദരാബാദ് തന്നെയാണ് ലീഗില്‍ ഒന്നാമത്. 13 മത്സരങ്ങളില്‍ നിന്ന് 23 പോയന്റുമായി എടികെ നാലാം സ്ഥാനത്തേക്കുയര്‍ന്നു.