കോട്ടയം: കോട്ടയം ജില്ലയില്‍ 3,569 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,563 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
ഇതില്‍ 107 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേര് രോഗബാധിതരായി. 2,697 പേര് രോഗമുക്തരായി. 8868 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 1,508 പുരുഷന്മാരും 1690 സ്ത്രീകളും 371 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 664 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 28428 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 427742 പേര് കൊവിഡ് ബാധിതരായി. 395907 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32491 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.