കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പോസിറ്റീവായ കാര്യം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിൻ്റെ ഒരാഴ്ചയിലെ പരിപാടികൾ റദ്ദാക്കി.
വീണ്ടും കോവിഡ് പോസീറ്റീവ് ആയെന്നും ആശുപത്രിയിലേക്ക് മാറിയെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്താക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വി ഡി സതീശൻ്റെ കുറിപ്പ്:
കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F5001637323228526&show_text=true&width=500

















