കോട്ടയം : ജില്ലയിൽ വനമേഖലകളിലെ പട്ടികവർഗ വിഭാഗക്കാരുടെ വാക്സിനേഷൻ ഉടൻ പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. 18 വയസിനു മുകളിൽ പട്ടിക വർഗക്കാരായ 12450 പേരുള്ളതിൽ 12375 പേർ ഒന്നാം ഡോസും (99.4 %), 11570 പേർ (92.93%) രണ്ടു ഡോസും സ്വീകരിക്കുകയും ചെയ്തു.
കോരുത്തോട്, ഇടമറുക്, മുണ്ടക്കയം, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ, തിടനാട്, തലനാട് എന്നീ പഞ്ചായത്തുകളിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണം നടത്തിയാണ് വാക്സിനേഷൻ നടത്തിയത്. വനമേഖലകളിൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.