മാന്നാർ : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാന്നാർ കൃഷിഭവനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേർക്ക് 20 വീതം ഗ്രോബാഗുകളും അതിനു വേണ്ട പച്ചക്കറിത്തൈകളും 1800 പേർക്ക് കുറ്റികുരുമുളകും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലീം പടിപ്പുരയ്ക്കൽ ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, വി.ആർ ശിവപ്രസാദ്, ശാന്തിനി ബാലകൃഷ്ണൻ, കൃഷി ഓഫീസർ പി.സി ഹരികുമാർ തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു.