പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒഡിഷ എഫ്സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം.
ജൊനാഥസ് ഡി ജീസസും ജാവിയര്‍ ഹെര്‍ണാണ്ടസും ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു. അന്റോണിയോ പെരൊസേവിച്ചാണ് ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ നേടിയത്.
മത്സരം തുടങ്ങി 23-ാം മിനിറ്റില്‍ ജൊനാഥസിലൂടെ ഒഡിഷ ലീഡെടുത്തു. എന്നാല്‍ 64-ാം മിനിറ്റില്‍ പെരൊസേവിച്ചിലൂടെ ഈസ്റ്റ് ബംഗാള്‍ ഒപ്പം പിടിച്ചു. 75-ാം മിനിറ്റില്‍ ഹെര്‍ണാണ്ടസ് ഒഡിഷയുടെ വിജയഗോള്‍ കണ്ടെത്തി.
വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ഒഡിഷ ആറാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ഈസ്റ്റ് ബംഗാളിന് പത്താം സ്ഥാനം മാത്രമാണുള്ളത്.