കോട്ടയം: ജില്ലയില്‍ 2786 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2780 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
ഇതില്‍ 155 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേര് രോഗബാധിതരായി. 4400 പേര് രോഗമുക്തരായി. 5514 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 1172 പുരുഷന്മാരും 1338 സ്ത്രീകളും 276 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 520 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 27782 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 424173 പേര് കൊവിഡ് ബാധിതരായി. 390004 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31630 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.