തൃശൂര്‍: അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശി ആഗ്നിമിയ ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ പിതാവ് നിഖില്‍, നിഖിലിന്റെ ഭാര്യാ പിതാവ് ജയന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ കാട്ടാന ആക്രമണമുണ്ടാകുന്നത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ആനയുടെ ചവിട്ടേറ്റ ആഗ്നിമിയയെ ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴിയാണ് മരിച്ചത്. മാള കുട്ടഞ്ചിറ സ്വദേശിയാണ് നിഖില്‍.

















