കേപ്ടൗണ്‍: ഇന്ത്യയുടെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന് , റിതുരാജ് ഗെയ്കവാദ് എന്നിവര്‍ കൊവിഡ് പോസിസ്റ്റീവായതോടെയാണ് യുവതാരം ഇഷാന് കിഷന് വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ചത്. 28 റണ്‍സ് നേടിയ താരം ഓപ്പണിംഗ് വിക്കറ്റില്‍ 84 റണ്‍സ് അദ്ദേഹം വ്യക്തമാക്കി. ശ്രദ്ധയോടെയാണ് താരം കളിച്ചിരുന്നത്. ഇപ്പോള്‍ കിഷനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഇന്നിംഗ്സുമായി താരതമ്യപ്പെടുത്തിയാണ് പൊള്ളോക്ക് കിഷനെ പ്രകീര്‍ത്തിച്ചത്. മത്സരത്തില്‍ 11 റണ്‍സാണ് പന്ത് നേടിയത്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ പന്തിനാവുന്നില്ലെന്നാണ് പൊള്ളോക്ക് പറയുന്നത്. ”പന്തിന്റെ ശൈലിയെ പലപ്പോഴും നമുക്ക് വിമര്‍ശിക്കേണ്ടി വരും. സാഹചര്യത്തിനനസുരിച്ച് ബാറ്റ് ചെയ്യാന്‍ അവന് ഇപ്പോഴും പഠിച്ചിട്ടില്ല. ഒരേ ദിശയില്‍ മാത്രമാണ് അവന് കളിക്കാനാവുക. ആക്രമിച്ച് കളിക്കാനാണ് പന്തിന് എപ്പോഴും ഇഷ്ടം. എന്നാല്‍ സാഹചര്യം ഏതിരാണെങ്കില്‍ പോലും പന്ത് അത്തരത്തില്‍ മാത്രമാണ് കളിക്കുക. എന്നാല്‍ കിഷന്റെ ഇന്നിംഗ്സ് നോക്കൂ. പന്തിനെ പോലെ ആക്രമിച്ച് കളിക്കാന്‍ താല്പര്യമുള്ള താരമാണ് കിഷനെന്നും അദ്ദേഹം വ്യക്തമാക്കി.