കുവൈറ്റ്: രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ ഇഖാമ (റെസിഡൻസി പെർമിറ്റ്) ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകുമെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം അറിയിച്ചതായി സൂചനകൾ . തൊഴിൽ വകുപ്പിലെ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നാണ് മാധ്യമങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതിനായി തൊഴിലുടമയുടെ അനുമതി, ആരോഗ്യ ഇൻഷുറൻസ് രേഖകൾ എന്നിവ ആവശ്യമാണ്.