അഹമ്മദാബാദ്: ഇന്ത്യയുടെ ഔദ്യോഗിക ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സച്ചിന് ടെന്‍ഡുല്‍ക്കറെ മറികടന്ന് രോഹിത് ശര്‍മ . ക്യാപ്റ്റന്‍സിയുടെ കാര്യത്തിലല്ല, വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് സച്ചിനെ മറികടന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി തന്നെയാണ് ഒന്നാമത്.
കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 60 റണ്‍സുമായി രോഹിത് ടോപ് സ്കോററായിരുന്നു. സച്ചിനെ മറികടക്കാന്‍ 51 റണ്‍സായിരുന്നു രോഹിത്തിന് വേണ്ടിയിരുന്നത്. മത്സരത്തിന് മുമ്പ് വിന്‍ഡീസിനെതിരെ 33 കളിയില്‍ നിന്ന് 1523 റണ്‍സാണ് രോഹിത് നേടിയിരുന്നത്. 39 മത്സരങ്ങളില്‍ നിന്ന് 1573 റണ്‍സ് ആണ് സച്ചിന് നേടിയത്. ഇക്കാര്യത്തില്‍ കോലിയാണ് ഒന്നാമന്. 39 മത്സരങ്ങളില്‍ 2235 റണ്‍സാണ് കോഹ്ലി നേടിയത്.
നാട്ടില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലിയാണ് മുന്നില്‍. 20 മത്സരങ്ങളില്‍ 1239 റണ്‍സാണ് കോഹ്ലി നേടിയത്. 16 മത്സരങ്ങളില്‍ 1040 നേടിയ രോഹിത്താണ് രണ്ടാം സ്ഥാനത്ത്. സച്ചിന് മൂന്നാം സ്ഥാനത്തുണ്ട്. 17 മത്സരങ്ങളില്‍ നേടിയത് 677 റണ്‍സ്. ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡാണ് തൊട്ടടുത്ത്. 12 ഏകദിനങ്ങളില്‍ 560 റണ്‍സാണ് ദ്രാവിഡ് നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് അഞ്ചാമതുണ്ട്. 19 മത്സരങ്ങളില്‍ നേടിയത് 528 റണ്‍സ്.