മുംബൈ: അണ്ടര്‍ 19 ലോകകപ്പ് മത്സരത്തിൽ ജേതാക്കളായ ഇന്ത്യന്‍ ടീമിനെ ബിസിസിഐ അനുമോദിക്കും. ടീം തിരിച്ചുവരുന്നതിന് അനുസരിച്ച് അഹമ്മദാബാദിലായിരിക്കും അനുമോദന ചടങ്ങ് നടക്കുക. അഞ്ചാം കിരീടം നേടിയ ടീമിലെ അംഗങ്ങള്‍ക്ക് ബിസിസിഐ 40 ലക്ഷം രുപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പരിശീലകര്‍ക്ക് 25 ലക്ഷം രൂപ വീതവും നല്‍കും.
ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ഇന്ത്യ കിരീടം വീണ്ടെടുത്തത്. വിജയത്തിന് പിന്നാലെ ഗയാനയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ കെ ജെ ശ്രീവാസ്തവ ഇന്ത്യന്‍ ടീമിന് സ്വീകരണം നല്‍കിയിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീം അഹമ്മദാബാദില്‍ വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയിൽ കളിക്കുകയാണിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് അനുമോദന ചടങ്ങ് അഹമ്മദാബാദില്‍ നടത്തുന്നത്.