കോഴിക്കോട്: എൻ സി ഡി സിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. എൻ സി ഡി സിയുടെ മോണ്ടിസ്സറി കോഴ്സ് ചെയ്യുന്നതിനൊപ്പം സംഘടനയിൽ ജോലി ചെയ്ത് വരുമാനം കണ്ടെത്താം. ഏൺ ആൻഡ് ലേൺ ഫോർ ദി ഡിസർവിങ് എന്ന പദ്ധതിയുടെ പുതിയ ബാച്ചിലേക്കാണ് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തൽപരരായ വനിതകളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുക. പ്രായപരിധി ഇല്ലാതെയാണ് കോഴ്സുകൾ നൽകുന്നത്. അദ്ധ്യാപനത്തിൽ അഭിരുചി ഉള്ളവർക്ക് 50% ഫീസിളവോട് കൂടെ പഠിക്കാവുന്നതാണ്. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളുമാണ് പ്രധാനമായും നൽകുന്നത്.
ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. ഫെബ്രുവരി 20ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കുന്നവർക്കാണ് ഈ അവസരം ലഭിക്കുക കൂടുതൽ വിവരങ്ങൾക്ക് : 9846808283, വെബ്സൈറ്റ് : https://ncdconline.org/