മുണ്ടക്കയം : കാട്ടാനകൾ കാടിറങ്ങിയതോടെ ഭീതിയോടെ കണമല നിവാസികൾ. കണമല, ഇടകടത്തി കോസ്വേ പാലങ്ങളുടെ സമീപം ഒറ്റയാന്റെ സാന്നിധ്യവും കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ കാളകെട്ടി അഴുതാ നദിയിൽ കുളിക്കാൻ പോയ നാട്ടുകാർ കണ്ടത് ആറ് ആനകളെയാണ്. മുമ്പ് കുളിക്കാൻ ചെന്ന അമ്മയെയും മകനെയും ആന ആക്രമിച്ച സംഭവം ഉണ്ടായിരിന്നു.
കുളിക്കടവിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ആന തകർത്തു. കണമല പാലത്തിനു താഴെ പമ്പയാറിന്റെ തീരത്താണ് ദിവസങ്ങളായി ഒറ്റയാൻ ഭീതി സൃഷ്ടിക്കുന്നത്. തീരത്തെ മരങ്ങൾ പിഴുതു നശിപ്പിച്ചു. കഴിഞ്ഞ ദിവസം എരുത്വാപ്പുഴ മലവേടർ ആദിവാസി കോളനിയിലെ കൃഷികൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു.