മാന്നാർ :വിവാഹം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങൾക്ക് എന്ന വ്യാജേന പരിചയക്കാരുടെ വാഹനങ്ങൾ എടുക്കുകയും അവ മറിച്ചു വിൽക്കുകയും ചെയ്തയാളിനെ മാന്നാർ പോലീസ് പിടികൂടി. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയിൽ ചിറമേൽ മഹേഷ് (35)ആണ് അറസ്റ്റിലായത്. എണ്ണക്കാട് സ്വദേശികളായ ആൻസി കമലേഷ്, സൗമ്യ കൃഷ്ണൻ, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാർ, ഒരു എർട്ടിഗ കാർ എന്നിവ 2021ഓഗസ്റ്റ്, നവംബർ മാസങ്ങളിലായി പല ആവശ്യങ്ങൾ പറഞ്ഞ് മഹേഷ് കൊണ്ടുപോയി. പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും തികികെ ലഭിച്ചില്ല.
ഉടമകൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് ജനുവരി 31ന് വാഹനങ്ങൾ തിരികെ നൽകാമെന്ന വ്യവസ്ഥയുണ്ടാക്കി. കരാർ തീയതിയിലും വാഹനങ്ങൾ കിട്ടാതെ വന്നപ്പോൾ പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾ തമിഴ്നാട് കമ്പംമേട്ടിൽ വില്പന നടത്തിയെന്നറിയുകയും മഹേഷിനെ പൊലീസ്അവിടെ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.