കൊല്ലം: യു.ടി.യു.സി നേതാവ് സദു പള്ളിത്തോട്ടത്തിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാട്ടുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിക്കുന്നു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ നിഷ്പ്രയാസം പ്രതികളെ കണ്ടെത്താൻ കഴിയുന്ന കേസിൽ പൊലീസ് കാണിക്കുന്ന അലംഭാവം ദുരൂഹമാണ്.
പളളിത്തോട്ടത്ത് ആർ.എസ്.പിയുടെയും യു.ഡി.എഫിന്റെയും മുഴുവൻ സമയ പ്രവർത്തകനായ സദുവിന്റെ ജീവിതമാർഗ്ഗമായ ഓട്ടോറിക്ഷ കത്തിച്ചതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലുണ്ടെന്ന സംശയത്തെ ദൃഢമാക്കുന്നതാണ് പൊലീസിന്റെ സമീപനം. പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ആർ.എസ്.പിയും യു.ഡി.എഫും നേതൃത്വം നൽകുമെന്ന് എം.പി വ്യക്തമാക്കി.