ദുബായ് : എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ തന്നെ ഇന്ത്യൻ പവലിയനിൽ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ വ്യക്തമാക്കി. 2022 ഫെബ്രുവരി 5-നാണ് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്.
“ഒമ്പത് ലക്ഷം സന്ദർശകർ എന്ന പ്രബലമായ നാഴികക്കല്ല് ഇന്ത്യൻ പവലിയൻ ഇന്നലെ മറികടന്നു. എല്ലാ സന്ദർശകർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു. ഒരു ദശലക്ഷം സന്ദർശകർ എന്ന നേട്ടം കൈവരിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുന്നു.”, അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.